ജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് ; പ്രഖ്യാപനം മാര്‍ച്ചിലെന്ന് വൈദ്യുതി മന്ത്രി

TCR-kadakampalliതൃശൂര്‍: അടുത്ത മാര്‍ച്ച് രണ്ടിനു ജില്ലയെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ജില്ലയായി പ്രഖ്യാപിക്കുമെന്നു വൈദ്യുതി മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.  ഇതിനായി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും വൈദ്യുതീകരിക്കാത്ത വീടുകളുടെ കണക്കെടുപ്പ് എട്ടിനു പൂര്‍ത്തിയാക്കുമെ ന്നും അദ്ദേഹം പറഞ്ഞു.

ഗുണഭോക്താക്കളുടെ കരടു പട്ടിക സെപ്റ്റംബര്‍ ഒമ്പതിനു പ്രസിദ്ധീകരിക്കും.  സെപ്റ്റംബര്‍ 20 ന് അന്തിമപട്ടികയും പ്രസിദ്ധീകരിക്കും.   ഗുണഭോക്താക്കളുടെ കണക്കെടുക്കുന്നതിനു  കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വി വിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എ ന്നിവയുടെ സഹകരണം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതു സംബന്ധിച്ച ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ചെയര്‍ മാനും ജില്ലാ കളക്ടര്‍ വി. രതീശന്‍ കണ്‍വീനറുമായി മോണിറ്ററിംഗ് സമിതി രൂപീകരിക്കാന്‍ യോ ഗം തീരുമാനിച്ചു.

അതതു നിയോജക മണ്ഡലത്തിലെ പദ്ധതി സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി ബന്ധപ്പെട്ട എംഎല്‍ എമാ രുടെ നേതൃത്വത്തില്‍ വിലയിരുത്തേണ്ടതാണെന്നു യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.  അര്‍ഹരായ എല്ലാവര്‍ക്കും പദ്ധതിയുടെ ഫലംലഭിക്കുന്നതിനു വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.  തൃശൂര്‍ കോര്‍ പറേഷന്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുളള കുടിശിക നിട്ടപ്പെടുത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.

സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ക്കു വൈദ്യുതി ബോര്‍ഡില്‍നിന്നുളള തുകയ് ക്കുപുറമേ എംഎല്‍എ, എംപി ഫണ്ടുകളില്‍നിന്നുള്ള തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന വിഹിതവും നീക്കിവയ്ക്കാവുന്നതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

മേയര്‍ അജിത ജയരാജന്‍, എംഎല്‍എമാരായ പ്രഫ. യു. അരുണന്‍, കെ.വി. അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, വി.ആര്‍. സുനില്‍കുമാര്‍, യു.ആര്‍. പ്രദീപ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ഊര്‍ജ വകുപ്പ് സെക്രട്ടറിയും കെഎസ്ഇബി  ചെയര്‍മാനുമായ പോള്‍ ആന്റണി, ജില്ലാ കളക്ടര്‍ വി. രതീശന്‍, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts