പത്തനാപുരം: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നേതാവ് പിടിയില്‍. പത്തനാപുരം നടുക്കുന്ന് സ്വദേശി എ സെയ്ദലി(40)ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്.ജോലി ലഭിക്കില്ലെന്നുറപ്പായതോടെ പലരും പണത്തിനായി സമീപിച്ചെങ്കിലും ചെക്ക് നല്‍കി ഒഴിവാക്കി.
അക്കൗണ്ടില്‍ പണമില്ലെന്നുറപ്പായതോടെ പലരും പോലീസില്‍ പരാതി നല്‍കി.മുന്‍പ് മുസ്ലീം ലീഗ് ജില്ലാ കൗണ്‍സിലംഗമായിരിക്കെ ഇത്തരം പരാതി ഉയര്‍ന്നിരുന്നു.അന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പിന്നീട് ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.കഴിഞ്ഞ ദിവസം പത്തനാപുരം എസ് ഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.