വാഷിംഗ്ടണ്‍: സൗത്ത് കരോളിന ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിക്ക് എല്ലാവരോടുമായി ഒരു അപേക്ഷ മാത്രമാണുള്ളത് “റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ടെക്സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ് തെരഞ്ഞെടുക്കപ്പെടണം.’ ട്രംപിനെ മറികടക്കുന്നതിനു സര്‍വവിധ പിന്തുണയും ടെഡ് ക്രൂസിനു നല്കുമെന്നു നിക്കി പരസ്യമായി പ്രഖ്യാപിച്ചു.
ഫ്ളോറിഡ സെനറ്റര്‍ മാര്‍ക്കൊ റൂബിയെയാണ് ആദ്യമായി നിക്കി എന്‍ഡോഴ്സ് ചെയ്തിരുന്നത്. മാര്‍ച്ച് 15നു നടന്ന പ്രൈമറിയില്‍ സ്വന്തം തട്ടകമായ ഫ്ളോറിഡയില്‍ പരാജയം ഏറ്റുവാങ്ങിയതോടെ മാര്‍ക്കൊ മത്സരരംഗത്തു നിന്നും പിന്മാറുകയായിരുന്നു.
മത്സരരംഗത്തു അവശേഷിക്കുന്ന ഒഹായൊ ഗവര്‍ണര്‍ ജോണ്‍ കെയ്സ് പിന്മാറണമോ എന്നു വ്യക്തമാക്കാന്‍ നിക്കി തയാറായില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സരിക്കുന്നവരില്‍ ആദ്യ മൂന്നില്‍ യഥാക്രമം ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും ജോണ്‍ കെയ്സിനുമാണ്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കന്മാര് ട്രംപിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്