കൊല്ലങ്കോട്: ഗേജ്മാറ്റത്തിനുമുമ്പ് എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനഃസ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍, ഊട്ടറ പൗരാവലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ യോഗം ആവശ്യപ്പെട്ടു. പാലക്കാട്– പൊള്ളാച്ചി ബ്രോഡ്‌ഗേജ് ലൈനില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചതിന്റെ ഒന്നാംവാര്‍ഷിക പരിപാടികള്‍ റെയില്‍വേ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ നടന്നു.
അടിയന്തിരമായി കൊല്ലങ്കോട് സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ സര്‍വീസ് ആരംഭിക്കുക, ശബരിമല തീര്‍ഥാടന സൗകര്യത്തിനായി സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കുക, എല്ലാ ട്രെയിനുകളും പാലക്കാട് ജംഗ്ഷനുമായി ബന്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.വടവന്നൂര്‍ പഞ്ചായത്തംഗം ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. മുരുകന്‍ ഏറാട്ട്, എ.സാദിഖ്, തങ്കമ്മാള്‍, ഗോപി, രാഘവന്‍, അസോസിയേഷന്‍ കണ്‍വീനര്‍ കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്രെയിന്‍ യാത്രക്കാര്‍ക്ക് മധുരംവിതരണം ചെയ്തു. മീനാക്ഷിപുരം, മുതലമട, ഊട്ടറ, വടകന്യാപുരം, പുതുനഗരം പ്രദേശങ്ങളിലെ നൂറുകണക്കിനു യാത്രക്കാര്‍ക്ക് മുന്‍കാലത്തേതുപോലെ സീസണ്‍ ടിക്കറ്റ് യാത്ര പുനഃസ്ഥാപിക്കും വിധം സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി പി.കെ.ബിജുവിന് നിവേദനം നല്കാനും തീരുമാനിച്ചു