500, 1000 നോട്ടുകള്‍ എല്‍ഐസി പ്രീമിയം അടയ്ക്കാന്‍ അനുവദിക്കണമെന്ന്

TVM-RUPEESകൊടുങ്ങല്ലൂര്‍: 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 31വരെ എല്‍ഐസി പ്രീമിയം അടക്കുന്നതിനു പോളിസി ഉടമകള്‍ക്ക് അനുവാദം നല്‍കുവാന്‍ എല്‍ഐസി മാനേജ്‌മെന്റ് തയാറാകണമെന്നാവശ്യപ്പെട്ട് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.

നോട്ടുകര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 30 ശതമാനം താഴെ പോളിസികള്‍ മാത്രമാണ് പ്രീമിയം അടച്ചിട്ടുള്ളത്. ഇന്‍ഷ്വറന്‍സ് പരിരക്ഷ നഷ്ടപ്പെടുന്നതിലൂടെ പോളിസി ഉടമകള്‍ക്ക് ആനുകൂല്യം ലഭ്യമാകാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

കെ.ജി. ശങ്കരനാരായണന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണാ സമരം ജില്ലാ സെക്രട്ടറി എം.എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. വി.വി. വിമലന്‍, ബബ്ലോസ്, കെ.വൈ. അസീസ്, സി.എം. സുഷില്‍, പി.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Related posts