ട്വിറ്റര്‍ വില്പനയ്ക്ക്!

Tech11സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വില്പനയ്ക്ക്! രണ്ടു വര്‍ഷമായി ട്വിറ്ററിന്റെ ഓഹരികളില്‍ 19 ശതമാനം നേട്ടമുണ്ടായ സാഹചര്യത്തില്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികള്‍ എത്തിയെന്നാണ് വിവരം. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, സെയില്‍ഫോഴ്‌സ് ഡോട്ട് കോം എന്നീ കമ്പനികളാണ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചവരില്‍ പ്രമുഖര്‍.

വാര്‍ത്ത പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ സെയില്‍ഫോഴ്‌സിന് ഓഹരി മൂന്നു ശതമാനവും ആല്‍ഫബെറ്റിന് കാല്‍ ശതമാനവും ഇടിവുണ്ടായി. 2015ല്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സെ ട്വിറ്ററിന്റെ സിഇഒ ആയി തിരിച്ചെത്തിയെങ്കിലും നവീകരണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷം ജനുവരിക്കു ശേഷമുള്ള മികച്ച നിലവാരത്തിലാണ് ഇപ്പോള്‍ ട്വിറ്ററിന്റെ മൂല്യം. അതേസമയം വില്പനക്കാര്യങ്ങളില്‍ മൂന്നു കമ്പനികളും പ്രതികരിച്ചിട്ടില്ല.

Related posts