തലയെടുപ്പോടെ കോഹ്‌ലി

sp-kohiliബംഗളൂരു: തലയുയര്‍ത്തിയാണ് ഐപിഎല്‍ 2016 സീസണില്‍നിന്നു കോഹ്്‌ലി മടങ്ങുന്നത്. 16 മത്സരങ്ങളില്‍നിന്നു 973 റണ്‍സ്. അതും 81 ശരാശരിയിലും 152.03 സ്‌ട്രൈക്ക് റേറ്റിലും. നാലു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും കോഹ്്‌ലിയുടെ നേട്ടത്തിന് തൊങ്ങല്‍ ചാര്‍ത്തി. 17 ഇന്നിംഗ്‌സുകളില്‍നിന്നു 848 റണ്‍സെടുത്ത ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടയില്‍ കോഹ്്‌ലിക്ക് പിന്നില്‍. 60.5 റണ്‍സാണ് വാര്‍ണറുടെ ശരാശരി.

ഏറെക്കുറെ ഒറ്റയ്ക്കാണ് കോഹ്്‌ലി ബാംഗളൂരിനെ ഫൈനലിലെത്തിച്ചത്. ഫൈനലില്‍ ഉള്‍പ്പെടെ 4100 റണ്‍സ് നേടിയ കോഹ്്‌ലി ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ഒന്‍പത് സീസണുകളിലായി 139 മത്സരങ്ങളില്‍നിന്നാണ് കോഹ്‌ലിയുടെ നേട്ടം. സുരേഷ് റെയ്‌നയെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം കരസ്ഥമാക്കിയത്.

ഒരു ട്വന്റി-20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കോഹ്‌ലി സ്വന്തം പേരിലാക്കി. 2012 ഐപിഎലില്‍ ക്രിസ് ഗെയില്‍ നേടിയ 733 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ടോപ് സ്‌കോര്‍. ഒരു ട്വന്റി-20 ടൂര്‍ണമെന്റില്‍ നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും കോഹ്്‌ലി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു.

ട്വന്റി-20യില്‍ ഈ വര്‍ഷം കോഹ്‌ലി നേടിയ 17 അര്‍ധസെഞ്ചുറികളും റിക്കാര്‍ഡാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. ഗുജറാത്ത് ലയണ്‍സിനെതിരായ ലീഗ് മല്‍സരത്തില്‍ കോഹ്‌ലിയും ഡിവില്യേഴ്‌സും ചേര്‍ന്നു നേടിയ 229 റണ്‍സ് ട്വന്റി-20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.

Related posts