ചേര്‍ത്തല: തഹസില്‍ദാര്‍ ചമഞ്ഞ് വിലകൂടിയ മൊബൈല്‍ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. നെടുമ്പാശേരി സ്വദേശിയായ പ്രതി ഒളിവിലാണ്. റണാകുളം, മാനന്തവാടി എന്നിവിട ങ്ങളിലെ മൊബൈല്‍ കടകളിലും സമാനമായ മോഷണം നടത്തിയ കേസിലെ പ്രതിയാണിയാള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണു തട്ടിപ്പു നടന്നത്. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനുസമീപമുള്ള നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിലെ മൊബൈല്‍ഫോണ്‍ വില്പനശാലയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് ഒരുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ട് ആപ്പിള്‍ ഐഫോണുകളുമായി മോഷ്ടാവ് മുങ്ങിയത്.മൊബൈല്‍ കടയിലെ കാമറയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളില്‍ നിന്നുമാണു പോലീസിനു പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പ്രതി ഉടന്‍ പിടിയിലാകുമെന്ന് ചേര്‍ത്തല എസ്‌ഐ എ.വി സൈജു പറഞ്ഞു.
തഹസില്‍ദാര്‍ ചമഞ്ഞ് മൊബൈല്‍ മോഷണം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പോലീസ്
