തെന്മല: തെന്മലയിലെ ജനവാസമേഖലയില്‍പുലിയിറങ്ങി എരുമയെ പിടിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. റെയില്‍വെ സ്റ്റേഷന്‍ സമീപത്തെ ഷണ്‍മുഖത്തിന്റെ പുരയിടത്തില്‍ നിന്നിരുന്ന സജീവിന്റെ എരുമയെയാണ് പുലി ആക്രമിച്ചത്. എരുമയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ പുലിയെ കണ്ട് നിലവിളിച്ചുകൊണ്ട് ഓടി. ഈ തക്കം നോക്കി പുലി എരുമയെകൊന്നു തിന്നു. വിവരം അറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേല്‍ നടപടി കൈക്കൊണ്ടു. ജനവാസ മേഖലയായ റെയില്‍വേ സ്‌റേറഷന്‍ പരിസരത്ത് പുലി ഇറങ്ങിയത് നാട്ടുകാരില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ട്.
തെന്മലയില്‍ പുലിയിറങ്ങി എരുമയെ കൊന്നു
