പിറവം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി രാജസ്ഥാനില്‍നിന്നെത്തിയ പോലീസുകാര്‍ പിറവം ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്തി. രാജസ്ഥാന്‍ മിനി ഗാര്‍ഡ് പോസ്റ്റിലെ 73 പേരാണ് പിറവം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇന്നലെ പുലര്‍ച്ചെ എത്തിച്ചേര്‍ന്നത്. പിറവം സെന്റ് ജോസഫ് ഹൈസ്കൂളില്‍നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി പാഴൂര്‍ പൂല്ലൂര്‍പ്പടിയിലാണ് സമാപിച്ചത്. പരേഡിന് പിറവം സിഐ. എന്‍.ജി.ശ്രീമോന്‍, എസ്‌ഐ കെ. ബ്രിജുകുമാര്‍, ഗ്രേഡ് എസ്‌ഐമാരായ സി.എസ്.വിജയന്‍,എം.ജെ. കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
തെരഞ്ഞെടുപ്പ്: പിറവത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി
