അഗളി: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പുതൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലുള്‍പ്പെട്ട മേലേമുള്ളി, താഴെമുള്ളി, കുപ്പം കോളനി നിവാസികളുടെ മുന്നറിയിപ്പ്.ഇന്നലെ മുള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് പ്രദര്‍ശിപ്പിച്ചിരുന്ന വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നീക്കംചെയ്ത് കരിങ്കൊടി നാട്ടി.താവളം മുള്ളി റോഡ് നിര്‍മാണം നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ചാണ് ആദിവാസികള്‍ ബഹിഷ്കരണത്തിന് ഒരുങ്ങിയത്.
വനംവകുപ്പ് ഇടപെട്ടാണ് റോഡുനിര്‍മാണം തടസപ്പെടുത്തിയിരിക്കുന്നതെന്നു ആദിവാസികള്‍ ആരോപിച്ചു. അട്ടപ്പാടിയില്‍നിന്നും ഊട്ടിയിലേക്ക് എളുപ്പത്തിലെത്താവുന്ന മാര്‍ഗമാണ് താവളം- മുള്ളി റോഡ്. റോഡുനിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.