തെരുവു വിളക്കുക്കള്‍ കത്തുന്നില്ല; ഇരുട്ടില്‍ തപ്പി ബത്തേരി ടൗണ്‍

kkd-eruttuസുല്‍ത്താന്‍ ബത്തേരി: തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ബത്തേരി നഗരസഭ ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ കുറച്ചാഴ്ച്ചകളായി പ്രവര്‍ത്തിക്കാതായ തെരുവുവിളക്കുകള്‍ ബത്തേരി ടൗണിനെ ഇരുട്ടില്‍ മുക്കുകയാണ്. അമ്പതുമീറ്റര്‍ ഇടവിട്ട് സ്ഥാപിച്ച് തെരുവുവിളക്കുകളൊന്നും നിലവില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലക്ഷങ്ങള്‍ മുതല്‍ മുടക്കി നഗരസഭ സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളും പണിമുടക്കിയിരിക്കുകയാണ്.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ലൈറ്റുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കാതായതോടെ ഇവിടെ ബസ് കാത്തുനില്‍ക്കേണ്ട  യാത്രക്കാര്‍ വെളിച്ചമില്ലാതെ ദുരിതത്തിലാകുകയാണ്. രാത്രികാലങ്ങളില്‍ സ്ത്രികളുടേയും വിദ്യാര്‍ഥികളുടേയും സുരക്ഷയെതന്നെ ബാധിക്കുകയാണ്. കത്താതെ കിടക്കുന്ന ലൈറ്റുകള്‍, ടൗണുകളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കേണ്ട സിസിടിവികളും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.

വൈകുന്നേരങ്ങളില്‍ മദ്യലഹരിയില്‍ എത്തുന്നവര്‍ പലപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ശല്യമാകാറുണ്ട്. എന്നാല്‍ ഇവയ്ക്ക് പരിഹാരം കാണുന്നതിനായി വെളിച്ചമോ സിസി ടിവിയോ സ്ഥാപിക്കുന്നതിന് അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതിനെ തുടര്‍ന്ന് സാമൂഹ്യ വിരുദ്ധര്‍ മാലിന്യങ്ങള്‍ റോഡുസൈഡുകളില്‍ തള്ളുന്നതും വ്യാപകമാവുകയാണ്.

Related posts