റിലീസിംഗിന് മുമ്പേ കബാലി നേടിയ തുക കേട്ടാല്‍ ഞെട്ടും!

kabaliസ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലി അടുത്തദിവസം പ്രദര്‍ശനത്തിനെത്തുകയാണ്. സിനിമ പ്രേമികളുടെയെല്ലാം ചര്‍ച്ചകള്‍ ഇപ്പോള്‍ കബാലിയെ ചുറ്റിപ്പറ്റിയാണ്. ഇപ്പോള്‍ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തുംമുമ്പേ ലാഭത്തിലായിരിക്കുന്നു. 200 കോടി രൂപ ഇതുവരെ ചിത്രം നേടിയെന്നാണ് വിവരം.

വിതരണാവകാശത്തിലൂടെയാണ് ചിത്രം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയിരിക്കുന്നത്. വിതരണവകാശത്തിലൂടെ തമിഴ്‌നാട്ടില്‍നാട്ടില്‍ 68 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് കബാലിയെ കേരളത്തില്‍ എത്തിക്കുന്നത്. എട്ടര കോടി രൂപ മുടക്കിയാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിദേശരാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Related posts