തോന്നയ്ക്കലില്‍ ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കാന്‍ ശ്രമം; നാട്ടുകാര്‍ വാഹനം പിടികൂടി പോലീസിലേല്‍പ്പിച്ചു

TVM-PLASTICപോത്തന്‍കോട്:  തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിന് സമീപം ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ മോട്ടോര്‍ വാഹന കമ്പനി ലീസിനു എടുത്ത വസ്തുവിലാണ് മാലിന്യം കൊണ്ടു വന്ന് കത്തിക്കാന്‍ ശ്രമം നടന്നത്.   ഞായറാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന്റെ ദുര്‍ഗന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധനയിലാണ് മതില്‍കെട്ടി തിരിച്ച വസ്തുവില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച നിലയില്‍ കാണപ്പെട്ടത്.

ഞായറാഴ്ച നാട്ടുകാര്‍ നോക്കി നില്‍ക്കെ   മാലിന്യം കയറ്റി വന്ന വാഹനം വീണ്ടും പ്രദേശത്ത് എത്തുകയ ായിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാര്‍ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് മംഗലപുരം ഷാഫി യെയും മംഗലപുരം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.  മംഗലപുരം പോലീസെത്തി പ്ലാസ്റ്റിക് മാലിന്യം കയറ്റി വന്ന വാഹനം പിടിച്ചെടുത്തു സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. മാലിന്യവുമായെത്തിയവരെ  താക്കീത് നല്‍കി വിട്ടയച്ചു.

Related posts