ഹരാരെ: സിംബാബ്വെയ്ക്കെതിരായ നിറംമങ്ങിയ പരമ്പര വിജയത്തിനിടെയും ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണിക്കു മറ്റൊരു റിക്കാര്‍ഡ് കൂടി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീമിനെ നയിച്ച നായകനെന്ന മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്്ടിംഗിന്റെ റിക്കാര്‍ഡിനൊപ്പം ധോണിയെത്തി.
324 മത്സരങ്ങളിലാണ് ഇരുവരും ടീമിനെ നയിച്ചത്. 194 ഏകദിനമത്സരങ്ങളിലും 70 ട്വന്റി 20 മത്സരങ്ങളിലും 60 ടെസ്റ്റുകളിലും ധോണി ഇന്ത്യയെ നയിച്ചു. ഇതില്‍ 27 ടെസ്റ്റുകളിലും 107 ഏകദിനങ്ങളിലും 40 ട്വന്റി 20യിലും ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ ധോണിക്കു കഴിഞ്ഞു. 2007ലാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. രണ്്ടു ലോകകപ്പ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗ് കിരീടവും ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടി.
ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ നടന്ന മൂന്നാം ട്വന്റി 20 മത്സരത്തിലാണ് ധോണി പോണ്്ടിംഗിന്റെ റിക്കാര്ഡിനൊപ്പമെത്തിയത്. അവസാന മത്സരം ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.