മൂവാറ്റുപുഴ: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരവികനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കഞ്ഞിവപ്പ് സമരം നടത്തി. പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ വെള്ളൂര്‍ക്കുന്നം വരെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് നഗരം. റോഡിന്റെ വീതികുറവും വളവുമാണ് ഗതാഗതക്കുരുക്കിന് കാരണം. വീതികൂട്ടി റോഡ് വികസനം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നില്ക്കുകയാണ്. ഒരു വിഭാഗം വ്യവസായത്തിന് വഴങ്ങിയാണ് വികസനം നിലച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്നാണ് പൗരസമിതിയുടെ നേതൃത്വത്തില്‍ കച്ചേരിത്താഴത്ത് കഞ്ഞിവച്ച് പ്രതിഷേധിച്ചത്. പ്രസിഡന്റ് ജിജോ പാപ്പാലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി മുസ്തഫ കൊല്ലംകുടി അധ്യക്ഷത വഹിക്കും. പി.എസ്. ചന്ദ്രശേഖരന്‍നായര്‍, അപ്പയ്ക്കല്‍ മുഹമ്മദ്, നാസര്‍ ഉദിനാട്ട്, പരീത് ഇഞ്ചക്കുടി, സത്താര്‍ പളിച്ചിറങ്ങര, ഷാഹുല്‍ ഹമീദ്, എം.പി. ദേവരാജന്‍, എം.ടി. രമേശ്, പി.എ. മോഹനന്‍, കെ.ജെ. ഷുക്കൂര്‍, എം.ടി. സന്തോഷ്, ബിജു നിരപ്പ്, അസീസ് മൂലയില്‍, സി.കെ. രാജു, കബീര്‍ മൂലയില്‍, അലി മൂസ, വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.