കോട്ടയം: ഒടുവില്‍ കോട്ടയം നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ അധികൃതര്‍ സീബ്രാലൈനുകള്‍ വരച്ചു തുടങ്ങി. മാസങ്ങള്‍ക്കു മുമ്പേ നഗരത്തിന്റെ പ്രധാന ജംഗ്ഷനുകളിലെല്ലാം സീബ്രാലൈനുകള്‍ മാഞ്ഞുപോയിരുന്നു സീബ്രാലൈനുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സ്ത്രീകളും വിദ്യാര്‍ഥികളും വയോധികരും ഏറെ ബുദ്ധിമുട്ടിയിരുന്നു.
സീബ്രാലൈനുകള്‍ ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് രാഷ്്ട്രദീപിക സിറ്റിസീനിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെയും ട്രാഫിക് പോലീസിന്റെയും സഹകരണത്തോടെയാണ് നഗരത്തിലെ 16 സ്ഥലങ്ങളില്‍ സീബ്രാലൈനുകള്‍ വരയ്ക്കുന്നത്. സീബ്രാലൈനിലൂടെ കാല്‍നടയാത്രക്കാര്‍ കടന്നു പോകുമ്പോള്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു. യാത്രക്കാര്‍ സീബ്രാലൈനിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്നും പോലീസ് നിര്‍ദേശിച്ചു.