കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്‌സ്വദേശിയായ ജോസഫ്‌ജോര്‍ജ് പൊട്ടംകുളം പ്രകൃതിസംരക്ഷണത്തിന്റെ ഉത്തമഉദാ ഹരണമാണ്. പരിസ്ഥിതിക്കദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക്ക്മാലിന്യങ്ങളും ഓയില്‍മാലിന്യങ്ങളും നമ്മുടെ ആരോഗ്യത്തിന് ഉതകും വിധം പുനരുപയോഗിക്കാവുന്ന രീതിയില്‍ വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. പ്ലാസ്റ്റിക്ക്മാലിന്യങ്ങളും വാഹനവര്‍ ഷോപ്പിലെ ഓയിലും ഹോട്ടലുകളിലെ വേയ്‌സറ്റ് ഓയിലും ഉപയോഗിച്ച് കട്ടനിര്‍മ്മിക്കാം എന്നുപറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.
എന്നാല്‍ അങ്ങനെസാധിക്കുമെന്ന് തെളിയക്കുകയാണ്പാറത്തോട് സ്വദേശിയായ ജോസഫ് ജോര്‍ജ്. ഓയില്‍തിളപ്പിച്ചതിനുശേഷം അതിലേക്ക് പ്ലാസ്റ്റിക്ക്മാലിന്യം നിക്ഷേപിച്ച് ഉരുക്കി പള്‍പ്പൂരൂപത്തിലാക്കി അതില്‍ മണലോ, പാറപ്പൊടിയോ നിശ്ചിത അളവിലിട്ട് ഇളക്കി മോള്‍ഡിലിട്ട് രണ്ടുമിനിറ്റുകൊണ്ട് കട്ടനിര്‍മ്മിക്കാം. ഈ കട്ടകള്‍ നടപ്പാതനിര്‍മ്മാണത്തിനുഉപയോഗിച്ച് ചിലവുകുറഞ്ഞരീതിയില്‍ നടപ്പാതമനോഹരമാക്കാമെന്നും.
എത്രവലിയഭാരം കയറിയാലും ഈ കട്ടക്ക് യാതൊന്നും സംഭവിക്കുകയില്ലെന്നും ജോസഫ്‌ജോര്‍ജ് പറയുന്നു. ഇതേ മിശ്രിതം ഉപയോഗിച്ച് ചെടിച്ചട്ടി, ബ്ലോക്ക്് റൈല്‍സ്, റോഡ്ഡിവൈഡര്‍ എന്നിവ ഇതിനുമുമ്പ് ഇദേഹം നിര്‍മ്മിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണം ജീവിതചര്യമാക്കിയ ജോസഫ് ഇതിനുമുമ്പും ഇത്തരത്തില്‍ കണ്ടുപിടുത്തം നടത്തി ജനശ്രദ്ധനേടിയിട്ടുണ്ട്. പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും ഇത്തരം നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടിലെ പ്ലാസ്റ്റിക്ക്മാലിന്യംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുപരിഹാരമാകുമെന്ന്് ജോസഫ് ജോര്‍ജ് പൊട്ടംകുളം പറയുന്നു.