നായികയെ ചുംബിക്കണമെങ്കില്‍ അമ്മ സമ്മതിക്കണം

gundoorനടനായാല്‍ ഇങ്ങനെ വേണം… ഒന്നു ചുംബിക്കണമെങ്കില്‍ പോലും അമ്മയോട് ചോദിക്കണമത്രേ… തെലുങ്ക് സിനിമയിലെ നായകനാണ് സിനിമയിലെ ചുംബനരംഗത്ത് അഭിനയിക്കാന്‍ അമ്മയോട് അനുവാദം ചോദിച്ചത്.  യുവദമ്പതിമാരുടെ പ്രണയരംഗം ചിത്രീകരിക്കുന്ന രംഗത്തില്‍  ചുംബനം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ എത്ര ശ്രമിച്ചിട്ടും തെലുങ്ക് നടന്‍ സിദ്ധുവിന് ഈ രംഗത്ത് അഭിനയിക്കാന്‍ സാധിച്ചില്ല.

പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്ത ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തില്‍ നായിക ജബര്‍ദസ്ത് രശ്മിയുമായുള്ള ഒരു ചുംബന രംഗമായിരുന്നു അഭിനയിക്കേണ്ടത്. ഒടുവില്‍ സംവിധായകന്‍ ഈ രംഗം ഒഴിവാക്കാന്‍ തീരുമാനിച്ചതോടെയാണ് എങ്ങനെയും ഈ രംഗം അഭിനയിച്ചേ തീരൂ എന്ന തീരുമാനത്തോടെ നടന്‍ അമ്മയോട് അഭിപ്രായം ചേദിച്ചത്. അമ്മ എസ് മൂളിയതോടെ നടന്‍ ഈ രംഗം നന്നായി അഭിനയിക്കുകയും ചെയ്തു.

Related posts