നാളെയറിയാം പൂരക്കാര്യം! കോടതി കനിയുമെന്ന പ്രതീക്ഷയില്‍ തൃശൂര്‍; ആശങ്കകള്‍ കണക്കാക്കാതെ സാമ്പിള്‍ വെടിക്കെട്ടിന് ഒരുക്കങ്ങള്‍ തകൃതി

POORAMസ്വന്തം ലേഖകന്‍

തൃശൂര്‍: നാളെയറിയാം, തൃശൂര്‍ പൂരത്തിന്റെ വിധി. കോടതി കനിയുമെന്ന പ്രതീക്ഷയോടെ പൂരപ്രേമികള്‍ കാത്തിരിക്കുന്നു. രാത്രി വെടിക്കെട്ട് നിരോധനമടക്കം തൃശൂര്‍ പൂരത്തിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളില്‍ കോടതിയുടെ അനുകൂല തീരുമാനമുണ്ടാകുമെന്നും പൂരം പതിവുപോലെ ഭംഗിയായി നടത്താന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് തൃശൂരിനകത്തും പുറത്തുമുള്ള പൂരപ്രേമികള്‍.

വെടിക്കെട്ട് നിരോധനം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിച്ചില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമായി നടത്തുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം ഇന്നലെ വ്യക്തമാക്കിയിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച ആശങ്കകളും സങ്കീര്‍ണതകളും നീക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. രാത്രി വെടിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഇരുദേവസ്വങ്ങളും കേസില്‍ കക്ഷിചേരും.

അതേസമയം പൂരം പതിവുപോലെ സുഗമമായി നടത്തുമെന്ന പ്രതീക്ഷയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 15ന് നടത്തേണ്ട സാമ്പിള്‍ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ തേക്കിന്‍കാട് മൈതാനിയില്‍ സജീവമായി തുടരുകയാണ്. മൈതാനത്ത് കുഴികള്‍ ഒരുങ്ങിക്കഴിഞ്ഞു. സാമ്പിള്‍ കാണാനെത്തുന്നവരെ തേക്കിന്‍കാടിനുള്ളിലേക്കോ ഇന്നര്‍ ഫുട്പാത്തിലേക്കോ പ്രവേശിപ്പിക്കില്ല. ഇരുമ്പിന്റെ ബാരിക്കേഡുകളും മുളന്തണ്ടുകളും ഉപയോഗിച്ച് ഇന്നര്‍ ഫുട്പാത്തുകള്‍ ബ്ലോക്കു ചെയ്തു കഴിഞ്ഞു.

Related posts