തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍പ്പെട്ട് മന്ത്രി ഇ.പി. ജയരാജന്‍ രാജി വച്ചെങ്കിലും പ്രതിഷേധം തുടരാന്‍ യുഡിഎഫ് തീരുമാനം. ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു നിയമസഭയ്ക്ക് അകത്തും പുറത്തും നിയമന വിവാദം ഉയര്‍ത്താ നാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. കൂടാതെ തിങ്കളാഴ്ചത്തെ നിയമസഭാ മാര്‍ച്ചില്‍ ഈ പ്രശ്‌നം ശക്തമായി ഉന്നയിക്കും. നിയമസഭയിലെ പ്രതിഷേധ പരിപാടികളെക്കുറിച്ച് തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനിക്കും.
നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കാന്‍ യുഡിഎഫ്
