നിരവധി ക്രിമിനല്‍ക്കേസ് പ്രതി പോലീസിന്റെ പിടിയില്‍

TVM-PRATHIപേരൂര്‍ക്കട: നിരവധി ക്രിമിനല്‍ക്കേസിലെ പ്രതി വട്ടിയൂര്‍ക്കാവ് പോലീസിന്റെ പിടിയില്‍. കൊടുങ്ങാനൂര്‍ മണ്ണപ്പുറം കെഎംആര്‍എ- 40 സജിതാ നിവാസില്‍ കള്ളന്‍ സുരേഷ് എന്നുവിളിക്കുന്ന സുരേഷ്കുമാര്‍ (32) ആണ് പിടിയിലായത്. വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണബാങ്കിനു സമീപം സുഗതന്‍ എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. വട്ടിയൂര്‍ക്കാവ് ഇലിപ്പോട് സൗഹൃദാ റസിഡന്‍സ് അസോസിയേഷന്‍ പരിധിയില്‍ ഷാന്‍വില്ലയില്‍ കാര്‍പോര്‍ച്ചില്‍ ചന്ദനത്തടി കൊണ്ടുവച്ച് വീട്ടുകാരെ കുടുക്കാന്‍ ശ്രമിച്ചകേസിലും വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ടിപ്പര്‍ലോറി മോഷ്ടിച്ച കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തിരുവല്ലം സ്റ്റേഷന്‍ പരിധിയില്‍ സന്തോഷ് എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് സുരേഷ്.  പട്രോളിംഗിനിടെ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എസ്‌ഐ അനൂപ് ചന്ദ്രനും സിപിഒമാരായ അജയ്‌ശേഖര്‍, മഹേഷ് എന്നിവരും ചേര്‍ന്നാണ് പിടികൂടിയത്. ചന്ദനക്കേസില്‍ പ്രതിയായ സുരേഷിനെ വനംവകുപ്പിന് കൈമാറുമെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു.

Related posts