പത്തനാപുരം : കടക്കാമണ്‍ അംബേദ്കര്‍ കോളനി കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും വിദേശ മദ്യത്തിന്റെയും നിരോധിത പുകയില ഉത്പന്നങ്ങളുടേയും വില്‍പന വ്യാപകം. കടക്കാമണ്‍ തോടിന്റെ വശങ്ങളിലും മലയോര അതിര്‍ത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പനയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്.പത്തനാപുരം ,പുനലൂര്‍ മേഖലയില്‍ നിന്നും ചില യുവതികളാണ് ഇവിടെ കഞ്ചാവ് എത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചെറുപ്പക്കാരാണ് ഈ സംഘത്തിന്റെ ഇരകളായിട്ടുളളത്. ലഹരി നുണയുന്ന സംഘം കോളനിയോട് ചേര്‍ന്നുളള മലയോര മേഖലയിലാണ് അവധി ദിവസങ്ങളില്‍ തമ്പടിക്കുന്നത്.പത്തനാപുരം ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങുന്ന വിദേശ മദ്യം ഇവിടെ ചില കടകള്‍ കേന്ദ്രീകരിച്ച് സന്ധ്യ മയങ്ങു ന്നതോടെയാണ് വില്‍പന.ബാറുകള്‍ പൂട്ടിയതോടെയാണ് കച്ചവടം വ്യാപകമായത്. ഇതോടെ കോള നികളില്‍ സാമൂഹ്യവിരുദ്ധ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും വലിയ കോളനിയില്‍ ആയിരത്തോളം കുടുംബങ്ങളാണ് അധിവസിക്കുന്നത്. പോലീ സില്‍ പരാതിപ്പെടുന്നവരെയും,പ്രതിഷേധിക്കുന്നവരെയും ഇവര്‍ അക്രമിക്കുകയും,ഭീഷ ണിപ്പെടുത്തുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്.ഇതിനാല്‍ ഇപ്പോള്‍ നാട്ടുകാരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.നിരവധി തവണ വില്പനക്കാരെ കുറിച്ച് വിവരം നല്കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

