തുറവൂര്‍: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ തടി കയറ്റിവന്ന ലോറിയിടിച്ച് മൂന്നുപേര്‍ക്കു പരിക്ക്. ലോറി ഡ്രൈവര്‍മാരായ ബിജു, അജയകുമാര്‍ പട്ടണക്കാട് സ്വദേശി സുശീല്‍ (48) എന്നിവര്‍ക്കാണു പരിക്കേറ്റത്. ദേശീയപാതയില്‍ പൊന്നാംവെളി ബസ്‌സ്റ്റോപ്പില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നു ഗുരുവായൂരിലേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ലോറിയിടിച്ചു മൂന്നുപേര്‍ക്കു പരിക്ക്
