ടൂ സോണിനെപ്പോലെ നിസാന്റെ പ്രീമിയം എസ്‌യുവി എക്‌സ്!ട്രെയിലും ഇന്ത്യന്‍ വിപണിയിലേയ്ക്കുള്ള തിരിച്ചുവരവാണ് എക്‌സ്!പോയില്‍ നടത്തിയത്. നിസാന്റെ ആഗോള എസ്‌യുവി ശ്രേണിയില്‍പെടുന്ന ജൂക്ക്, ക്വാഷ്ക്വായി, പട്രോള്‍, പാത്ത്‌ഫൈന്‍ഡര്‍, മ്യുറാനോ മോഡലുകളുടെ തരം സ്‌റ്റൈലിങ്ങുള്ള മൂന്നാം തലമുറ എക്‌സ്!ട്രെയില്‍ സിഎംഎഫ് പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം ആദ്യമായി ഉപയോഗിക്കുന്നതും എക്‌സ്‌ട്രെയിലിനാണ്.
എക്‌സ്‌ട്രെയിലിന്റെ ഹൈബ്രിഡ് വകഭേമാണ് ഇന്ത്യയിലെത്തുക. 145 ബിഎച്ച്പി 2.0 ലീറ്റര്‍, പെട്രോള്‍ എന്‍ജിനും 40 ബിഎച്ച്പി ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും എസ്‌യുവിയ്ക്ക് ചലനമേകുന്നു. ഏഴ് സീറ്റര്‍ എസ്‌യുവിയുടെ പുതിയ മോഡലിന്റെ സവിശേഷതയാണ് ആക്ടിവ് റൈഡ് കണ്‍ട്രോള്‍. മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസിലേതുപോലെ മുന്നിലുള്ള റോഡ് വിലയിരുത്തി സ്വയം സസ്‌പെന്‍ഷന്‍ ക്രമീകരിക്കുന്ന സംവിധാനമാണിത്. പഴയതുപോലെ ഇറക്കുമതി ചെയ്താണ് എക്‌സ്‌ട്രെയില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. അതുകൊണ്ടുതന്നെ 32 ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില.
ഇന്ത്യയില്‍ നിസാന്റെ ആദ്യ മോഡലായി 2004ലാണ് എക്‌സ്‌ട്രെയില്‍ എത്തിയത്. ആവശ്യക്കാര്‍ കുറവായതിനെത്തുടര്‍ന്ന് 2014 ല്‍ ഈ മോഡലിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുകയായിരുന്നു.