നെയ്യാര്‍ മേളയ്ക്ക് തുടക്കമായി; സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സ്റ്റാളുകള്‍ ഒരുങ്ങി

tvm-nayyarനെയ്യാറ്റിന്‍കര: വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കി നെയ്യാറ്റിന്‍കരയില്‍ നെയ്യാര്‍ മേള- 2016 ന് ഇന്നലെ തുടക്കം കുറിച്ചു. സന്ദര്‍ശകരെ വരവേല്‍ക്കാന്‍ വ്യത്യസ്ത തയോടെ വ്യാപാര വ്യവസായ സ്റ്റാളുകളും കാര്‍ണിവലും ചരിത്രഗുഹയും ജിആര്‍ സ്ക്വയറും ഗാന്ധിഗ്രാമവും ഉള്‍പ്പെടെ നിരവധി വിസ്മയക്കാഴ്ചകള്‍. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷ്യം വഹിച്ച്  നെയ്യാര്‍ മേളയുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തലമുറകള്‍ക്ക് ഒത്തൊരുമിക്കാനും സന്തോഷിക്കാനുമുള്ള വേള കൂടിയാണ് ഇത്തരം മേളകളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെ. ആന്‍സലന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ അധ്യക്ഷയായ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, കെ.വി.വി.എസ് ജില്ലാ സെക്രട്ടറി വി. പാപ്പച്ചന്‍, സമിതി ജില്ലാ പ്രസിഡന്റ് സുധീന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, സിപിഐ മണ്ഡലം സെക്രട്ടറി എന്‍. അയ്യപ്പന്‍നായര്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. അലി ഫാത്തിമ, ബിജെപി സംസ്ഥാന സമിതി അംഗം എന്‍.പി ഹരി, സമിതി ഏര്യാ പ്രസിഡന്റ് എം. സുരേഷ്കുമാര്‍, ട്രഷറര്‍ പി. പ്രദീപ്, ആല്‍ഫാ മേരി ഓവര്‍സീസ് എഡ്യൂക്കേഷന്‍ എംഡി റോജര്‍ റ്റി.എസ്, കാനറാ ബാങ്ക് ചീഫ് മാനേജര്‍ ഹരിലാല്‍, എന്‍.ആര്‍.സി നായര്‍, സമിതിയുടെ വിവിധ യൂണിറ്റ് ഭാരവാഹികളായ ബി. മണികണ്ഠന്‍, വി. രാജേഷ്കുമാര്‍, എസ്. പുരുഷോത്തമന്‍നായര്‍, പി. ബാലചന്ദ്രന്‍നായര്‍, മേള ജനറല്‍ കണ്‍വീനര്‍ ഷാനവാസ്, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ഒഡേസ എന്നിവര്‍ പ്രസംഗിച്ചു.

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി അണിയിച്ചൊരുക്കിയ വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര നെയ്യാറ്റിന്‍കര നഗരത്തിന്റെ മനം കവര്‍ന്നു. മാവേലിയും വിവിധ കലാരൂപങ്ങളും പുലിക്കളിയും താളവാദ്യമേളങ്ങളും കുടുംബശ്രീ അംഗങ്ങളും ഘോഷയാത്രയില്‍ അണി നിരന്നു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയിലെ വിവിധ സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണ ത്തോടെ സംഘടി പ്പിച്ചിരി ക്കുന്ന മേള ഈ മാസം 25 ന് സമാപിക്കും.

Related posts