അഞ്ചല്‍: ചിതറ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം ഇരുട്ടില്തപ്പുമ്പോഴും കേടായ ഇന്‍വര്‍ട്ടര്‍ നന്നാക്കാമെന്ന അധികൃതരുടെ നടപടി ഫയലിലൊതുങ്ങി. നാലുമാസം മുമ്പാണ് ഗ്രാമപഞ്ചായത്തിലെ ഇന്വര്വര്ട്ടര് നിശ്ചലമായത്. വിവിധ ആവശ്യങ്ങളുമായി ദിവസവും നൂറുകണക്കിന് പേര് എത്തുന്ന പഞ്ചായത്ത് ഓഫീസില്‍ കറണ്ടുപോയാല്‍ ഓഫീസ് പ്രവര്‍ത്തനം നിശ്ചലമാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തോഫീസിലെ വലിയ തിരക്കുള്ള അവസരത്തില്‍ കറണ്ടില്ലാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്തംഗങ്ങളായ ബി അനില്‍കുമാര്‍(കുട്ടന്), മനോജ് കുമാര്‍, പേഴുംമൂട് സണ്ണി എന്നിവര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ വിഷയം അവതരിപ്പിക്കുകയും പ്രതിപക്ഷത്തിന്റെ ശക്തമായ പരാതിയെ തുടര്‍ന്ന് ഇന്‍വര്‍ട്ടര്‍ വിഷയം മിനിട്സില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി നന്നാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്കി.പഞ്ചായത്ത് യോഗം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടെക്നീഷ്യന്മാര് ആരുംതന്നെ ഇന്‍വര്‍ട്ടര്‍ നന്നാക്കുന്നതിനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയിട്ടില്ല. കടയ്്ക്കല്‍ മേഖലയില്‍ മിക്കപ്പോഴും വൈദ്യുത തടസമുണ്ടാകാറുള്ള പ്രദേശമാണ് ചിതറ. മരച്ചില്ലകളും മറ്റും ലൈന്കമ്പികള്ക്ക് മുകളിലേക്ക് വീഴുന്നതും ഇവിടെ പതിവാണ്. മഴപെയ്താല്‍ കറണ്ടില്ലെന്നതാണ് ചിതറയിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം.
പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്കും ഇന്‍വെട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിവിധ ആവശ്യങ്ങളുമായി പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ മെഴുകുതിരിയോ ടോര്‍ച്ചോ കൈയില്‍ കരുതേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 21 വാര്‍ഡുകളുള്ള കിഴക്കന്‍മേഖലയിലെ വലിയ പഞ്ചായത്തുകളിലൊന്നാണ് ചിതറ. വൈദ്യുത തടസത്തിന് പരിഹാരമായി ചിതറ ഗ്രാമപഞ്ചായത്തോഫീസിലെ പ്രവര്‍ത്തന രഹിതമായ ഇന്‍വെര്‍ട്ടര്‍ അടിയന്തിരമായി നന്നാക്കണമെന്നാണ് ജീവനക്കാരുടേയും പൊതുജനങ്ങളുടേയും ആവശ്യം.