വടകര: പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയതിനു അധ്യാപിക നല്‍കിയ പരാതിയില്‍ സ്കൂള്‍ നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ മുണ്ടോള്ളതില്‍ നൗഫല്‍ മന്‍സിലിലെ നൗഫലിനെയാണ് (41) വടകര പോലീസ് അറസ്റ്റ് ചെയ്തത്. മാക്കൂല്‍ പീടികയിലെ ഗ്രാന്റ് പബ്ലിക് സ്കൂള്‍ അധ്യാപിക മയ്യന്നൂരിലെ അകവളപ്പില്‍ അനു എന്ന അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്
അധ്യാപക നിയമത്തിനു 35,000 രൂപ നല്‍കിയിരുന്നു. പിന്നീട് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് അധ്യാപിക പോലീസിനെ സമീപിക്കുകയായിരുന്നു. ആദ്യമാക്കെ ശമ്പളം ലഭിച്ചെങ്കിലും പിന്നീട് മാസങ്ങളോളം ശമ്പളമില്ലാതെയാണ് ജോലി ചെയ്യേണ്ടി വന്നതെന്ന് അനു പരാതിയില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് താന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ നൗഫല്‍ മുങ്ങി. കഴിഞ്ഞ ദിവസമാണ് പോലീസ് നൗഫലിനെ അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.