പരവൂര്‍ വീട്ടിലെ ഷെഡില്‍ കിടന്ന കാര്‍ കത്തിച്ചകേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. തെക്കുംഭാഗം മാടന്‍ മുള്ളഴികത്ത് നിഷാദാണ് (27) പിടിയിലായത്. മുന്‍വൈരാഗ്യത്തെതുടര്‍ന്ന് കോട്ടപ്പുറം സ്വദേശിയുടെ കാറാണ്ആഴ്ചകള്‍ക്ക് മുമ്പ് കത്തിച്ചത്. മൂന്നംഗസംഘമാണ് കാര്‍കത്തിച്ചത്. ഒളിവിലായിരുന്ന നിഷാദിനെ പാറയില്‍കാവ് ഭാഗത്തുനിന്നും സിഐ എസ്. ചന്ദ്രകുമാര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘ മാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്തു. കേസിലെ ഒരു പ്രതിയെ നേരത്തെ പിടികൂടികൂടിയിരുന്നു. മറ്റൊരാള്‍ ഒളിവിലാണ്.
പരവൂരില്‍ ആഡംബര കാര്‍ കത്തിച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍
