പാറമ്പുഴ കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന്റെ തുടര്‍വിചാരണ നടപടികള്‍ ഇന്നവസാനിക്കും

ktm-parampuzhaകോട്ടയം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൊലപാതകകേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ തുടര്‍വിചാരണ നടപടികള്‍ ഇന്നവസാനിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ തുടര്‍വിചാരണ നടപടികളാണ് അവസാനിക്കുന്നത്. മൂന്നുപേരെ അതിദാരുണമായി കൂട്ടക്കൊല ചെയ്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദര്‍ കുമാറാ(28)ണു പ്രതി.

പാറമ്പുഴ തുരുത്തേല്‍ കവല മൂലേപ്പറമ്പില്‍ ലാലസന്‍ (72), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരാണു കൊല്ലപ്പെട്ടത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെയാണു വിസ്താര നടപടികള്‍ പൂര്‍ത്തിയാകുന്നത്. 2015 മേയ് 16നു രാത്രി 12നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൂലേപ്പറമ്പില്‍ വീട്ടില്‍ മൂന്നു പേരെയും കഴുത്തറുത്തും തലയില്‍ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്പിച്ചുമാണു കൊലപ്പെടുത്തിയത്. ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചിട്ടുമുണ്ടായിരുന്നു.

കൊലയ്ക്കുപയോഗിച്ച കോടാലിയും കത്തിയും കൃത്യം നടന്ന മുറിയില്‍നിന്നു കണെ്ടടുത്തിരുന്നു. മൃഗീയമായ കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ നരേന്ദര്‍ കുമാര്‍ ട്രെയിനില്‍ ഫിറോസാബാദിലേക്കു പോകുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് പിടിയിലായത്.

Related posts