പത്തനാപുരം: പിള്ളയുടെ വിവാദപ്രസംഗം, ഗണേഷിനോട് അകലം പാലിക്കാനുറച്ച് സിപിഎം പ്രാദേശിക നേതൃത്വം. ഗണേഷ്കുമാറിനോട് ഒളിഞ്ഞും,തെളിഞ്ഞു മുണ്ടായിരുന്ന വിദ്വേഷംപിള്ളയുടെ കമുകും ചേരിപ്രസ ംഗത്തോടെ പാര്‍ട്ടിയില്‍മറ നീക്കിപുറത്തുവന്നിരിക്കുകയാണ്. ഇടതുമുന്നണി പ്രവേശനത്തിന്തയാറെടുത്തിരുന്ന കേര ളാകോണ്‍ഗ്രസ്(ബി)ക്ക്പിള്ളയുടെപ്ര സംഗംതിരിച്ചടിയായി.
ഇടതുസഹകരണം തുടങ്ങിയ കാലത്തും,തിരഞ്ഞെടുപ്പ് സമയത്തുമെല്ലാം സിപിഐ ഗണേഷിനെ മുന്നണിക്കുള്ളില്‍ എതിര്‍ത്തിരുന്നു.നേതാക്കളുടെയും,അണികളുടെയും എതിര്‍പ്പ് മറികടക്കാന്‍ ഏറെപണിപ്പെടേണ്ടി വന്നു.തെരഞ്ഞെടുപ്പിന് ശേഷവും സിപിഐ നേതൃത്വം ഗണേഷിനോട് വലിയ അടുപ്പം കാണിച്ചിട്ടില്ല. സിപിഎമ്മിലും ഒരുവിഭാഗത്തിന് ഗണേഷിനെ ഉള്‍ക്കൊള്ളാനായിരുന്നില്ല. പുതിയ സംഭവത്തോടെ അകലംപാലിക്കാനാണ്‌സിപിഎം നീക്കം.പ്രാദേശിക നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടേണ്ടെന്നും തീരുമാനമെടുത്തതായി സൂചനയുണ്ട്.