വീണ്ടും ശ്രീനി! വലംപിരി ശംഖിന്റെയും രുദ്രാഷത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കുന്ന യുവതാരങ്ങള്‍ക്കെതിരേ ശ്രീനിവാസന്‍

klm-sreenivasanപോത്തന്‍കോട്: ആത്മവിശ്വാസം കൈമുതലായാല്‍ അന്ധവിശ്വാസങ്ങള്‍ക്ക് മനസില്‍ സ്ഥാനമില്ലാതാകുമെന്ന് നടന്‍ ശ്രീനിവാസന്‍.  ദിവ്യാത്ഭുതങ്ങളുടെയും തട്ടിപ്പുകളുടെയും പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന മാജിക് പ്ലാനറ്റിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.

വലംപിരിശംഖും രുദ്രാക്ഷവുമടക്കം വീടുകളില്‍ ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന കപടപ്രചാരണത്തിന് കലാകാരന്മാര്‍ അംബാസഡര്‍മാരാകരുത്. ആലംബമില്ലാതാകുമ്പോഴാണ് മനുഷ്യര്‍ അന്ധവിശ്വാസങ്ങളിലേയ്ക്ക് ചേക്കേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ രംഗത്തുപോലും തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്. അഭ്യസ്ത വിദ്യരായവര്‍ക്കിടയില്‍ പോലും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ പെരുകുന്നത് തടയേണ്ടത് വളരെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം  കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. ആണിക്കിടക്കയില്‍ കിടന്നു കൊണ്ട് മേയറും ശ്രീനിവാസനും ആണിക്കിടക്കയില്‍ അമാനുഷികതയൊന്നുമില്ലെന്നും തെളിയിച്ചു.    ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അന്തരീക്ഷത്തിലിരുന്ന സ്വാമിയുടെ കൈയില്‍ നിന്നും വാങ്ങിയ നാളികേരത്തില്‍ ശ്രീനിവാസന്‍ വെള്ളമൊഴിച്ച് തീജ്വാലകളാക്കി. സോഡിയം മെറ്റലില്‍ വെള്ളം വീണാല്‍ ഇത്തരത്തില്‍ തീജ്വാലകള്‍ പകരുമെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് വിശദീകരിച്ചു.

Related posts