തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വീടായ പുതുപ്പള്ളി ഹൗസിലെത്തിയാണ് പിണറായി കൂടിക്കാഴ്ച നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
രാവിലെ 11-ഓടെയാണ് പിണറായിയും കോടിയേരിയും ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. സൗഹൃദം പങ്കിടുന്നതിനും സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കാനുമാണ് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയതെന്ന് പിണറായി പറഞ്ഞു.