പുലിമുരുകന്‍ ക്രെഗിബേണില്‍ നവംബര്‍ ആറിന്

puli2മെല്‍ബണ്‍: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പുലിമുരുകന്‍’ ക്രെഗിബേണ്‍ യുണൈറ്റഡ് സിനിമാസില്‍ നവംബര്‍ ആറിന് (ഞായര്‍) വൈകുന്നേരം 6.30 ന് പ്രദര്‍ശിപ്പിക്കുന്നു. ഉദയ്കൃഷണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്റെ രണ്ടു പ്രദര്‍ശനങ്ങളാണ് ക്രെഗിബേണ്‍ സിനിമാസില്‍ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 30ന് (ഞായര്‍) സംഘടിപ്പിച്ച പ്രദര്‍ശനം ഹൗസ്ഫുള്ളായതിനെ തുടര്‍ന്ന് സിനിമാ ആസ്വാദകരുടെ പ്രത്യേക ആവശ്യപ്രകാരമാണ് നവംബര്‍ ആറിന് വിണ്ടും പ്രദര്‍ശിപ്പിക്കുന്നത്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനങ്ങളുള്ള ഓസ്‌ട്രേലിയയിലെ തന്നെ മികച്ച തിയറ്ററുകളിലൊന്നാണ് ക്രഗിബേണ്‍ യുണൈറ്റഡ് സിനിമാസ്.

ടിക്കറ്റുകള്‍ക്ക്: 0423 704 504, 0431 465 175.

ഓണ്‍ലൈന്‍ ബുക്കിംഗ്: https://wwwt.rybooking.com/239186

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി

Related posts