പരവൂര്‍: പൂതക്കുളത്ത് ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുളള മോഷണം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പൂതക്കുളം ആലിന്റെമൂട് കോണത്തുകാവ് ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകര്‍ത്ത് പണം അപഹരിച്ചിരുന്നു ഇതിന് രണ്ട് ദിവസം മുന്‍പ് പൂതക്കുളം വേപ്പിന് മൂട് കാടുയാതിക്ഷേത്രത്തില് മോഷണംനടന്നു. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്തു. കാണിക്ക വഞ്ചി കുത്തി തുറന്ന് പണം അപഹരിച്ചു. ആലിന് മൂട് ക്ഷേത്രത്തിന്റെ റോഡിന് സമീപമുളള വഞ്ചികളും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു.
ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികള്‍ തകര്‍ത്ത് പണം കവരുന്നത് ഇപ്പോള്‍ ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്.ക്ഷേത്ര വഞ്ചിതകര്ത്ത് പണം കവര്ന്നതിനെതുടര്ന്ന് ക്ഷേത്ര ഭാരവാഹികള്‍ പരവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രിയില്‍ ക്ഷേത്രപരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.