പോത്തന്‍കോട് : തുടര്‍ച്ചയായി രണ്ടാം ദിവസവും വീട് ആക്രമിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഒരു നടപടിയും പോലീസു എടുക്കുന്നില്ലനു ആക്ഷേപം. പോത്തന്‍കോട് ഒരുവാമൂല ഷീജ ഭവനില്‍ വാസുദേവന്‍ പിള്ളയുടെ വീടിനു നേരെയാണ് സാമൂഹിക വിരുദ്ധ സംഘം ആക്രമണം നടത്തിയത്.രണ്ട് ദിവസത്തിതിനു മുമ്പ് രാത്രി 11 നായിരുന്നു സംഘം ചേര്‍ന്നെത്തിയവര്‍ വീടിന്റെ നാലു ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും മുറ്റത്തിരുന്ന ബൈക്കിനു കേടു വരുത്തുകയും ചെയ്തു. ശബ്ദം കേട്ട് ഉണര്‍ന്നു നോക്കുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞിരുന്നു .
ഉടന്‍ തന്നെ പോത്തന്‍കോട് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി പരിശോധിച്ച് മടങ്ങുകയും ചെയ്തു.തുടര്‍ന്ന് വാസുദേവന്‍ പിള്ള പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീണ്ടും എത്തിയ അക്രമ സംഘം വീടിനു മുന്‍പിലായി ഉണ്ടായിരുന്ന കോഴി കൂടിന്റെ പൂട്ട് തകര്‍ത്തു എട്ടോളം വരുന്ന കോഴികളെ കഴുത്ത് ഞെരിച്ചു കൊല്ലുകയും ചെയ്തു.ഇതോടെ ആകെ ഭയത്തിലായിരിക്കുകയാണ് വാസുദേവന്‍ പിള്ളയും കുടുംബവും. ആരുമായും ശത്രുത ഇല്ലന്നും എന്തിനാണ് തന്നെയും കുടുംബത്തെയും എങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ലെന്നും വാസുദേവന്‍ പിള്ള പറഞ്ഞു.