പ്രമേഹക്കാരെ സഹായിക്കാം, ലാഭവും നേടാം

Shugarജ്യോതി കെ. നായര്‍
(ഫുഡ് പ്രോസസിംഗ് എന്‍ജിനീയര്‍, സിഡിബി, കൊച്ചി)
അശ്വിനി ഏബ്രാഹാം
(കണ്‍സള്‍ട്ടന്റ് സിഡിബി, കൊച്ചി)

ഭക്ഷണ ക്രമീകരണത്തില്‍ പലഹാരങ്ങള്‍ക്കു (സ്‌നാക്‌സ്) പ്രത്യേക സ്ഥാനമുണ്ട്. ഇതു പെട്ടെന്ന് ജോലി ചെയ്യാനാവശ്യമായ ഊര്‍ജം നല്‍കുന്നു. മുഖ്യഭക്ഷണത്തിനുമുമ്പുള്ള വിശപ്പ് കുറയ്ക്കുന്നുവെന്നു മാത്രമല്ല ആ സമയത്ത് അമിതമായ ഭക്ഷണം ഒഴിവാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. തീര്‍ന്നില്ല, ഏതൊരു രാജ്യത്തേക്കാളും കൂടുതല്‍ ടൈപ് രണ്ട് പ്രമേഹരോഗികളുള്ള നാടും കൂടിയാണ്.

എണ്ണം ഏതാണ്ട് 50 ദശലക്ഷത്തിലധികം.. അതുകൊണ്ടുതന്നെ ഈ “മധുര രോഗം’ രാജ്യത്തിന്റെ ആരോഗ്യത്തിനു തന്നെ ഒരു ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഡയബറ്റ്‌സ് ഇന്‍ ഡെവലപ്പിംഗ് കണ്‍ട്രീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഭീതിജനകാമാംവിധം ഉയരുകയാണ്. മറ്റു വാക്കില്‍ പറഞ്ഞാല്‍ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി ഇന്ത്യ മാറുകയാണ്. ലോകാരോഗ്യ സംഘടനയുടെ 2004-ലെ കണക്കുകളനുസരിച്ച് ഏതാണ്ട് 34 ലക്ഷം ആളുകളാണ് ഉയര്‍ന്ന പ്രമേഹം മൂലം മരിക്കുന്നത്. ഇതില്‍ 80 ശതമാനവും താഴ്ന്നതോ ഇടത്തരമോ ആയ വരുമാനമുള്ള രാജ്യങ്ങളിലുള്ളവരാണ്.

പ്രമേഹ നിയന്ത്രണത്തിനു ലഘുഭക്ഷണം

തിരിച്ചു വരാം. മുഖ്യഭക്ഷണങ്ങളുടെ സമയത്തിനിടയില്‍ ആരോഗ്യകരമായ ചെറു പലഹാരങ്ങള്‍ കഴിച്ചാല്‍ പ്രമേഹരോഗികളിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ സഹായിക്കും.

നീര ശര്‍ക്കര ഉപയോഗിച്ചുണ്ടാക്കുന്ന കുക്കീസ് ഈ ആവശ്യത്തിനു സഹായിക്കുന്നവയാണ്. കാരണം ഇതിലെ ഗ്ലൈസെമി്ക് ഇന്‍ഡെക്‌സ് ( ജിഐ) കുറഞ്ഞ തലത്തിലാണ്. നീര ശര്‍ക്കരയിലെ ജിഐ 35 ആണ്. ഗോതമ്പ്, തേങ്ങ, നീര ശര്‍ക്കര തുടങ്ങിയവ ഉപയോഗിച്ചു പ്രമേഹ രോഗികള്‍ക്കു ഉപയോഗിക്കാവുന്ന മധുര പലഹാരങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ഓട്‌സ്, ആരോ റൂട്ട്, കോണ്‍, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചു വ്യത്യസ്ത രുചികളിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

നീര ശര്‍ക്കര

തെങ്ങില്‍നിന്നു ചെത്തിയെടുക്കുന്ന നീരയില്‍നിന്നാണ് നീര ശര്‍ക്കര നിര്‍മിക്കുന്നത.് ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ നൂറ്റാണ്ടുകളായി മധുരത്തിനായി നീര ശര്‍ക്കര ഉപയോഗിച്ചുവരുന്നു. ജിഐ, പോഷകമൂല്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ കരിമ്പില്‍നിന്നുള്ള ശര്‍ക്കരയേക്കാള്‍ വളരെ ഉയര്‍ന്ന ആരോഗ്യകരമായ മധുരമാണ് നീര ശര്‍ക്കര. അമിനോ ആസിഡ്, വൈറ്റമിന്‍ ബി കോംപ്ലെക്‌സ്, മനിറല്‍സ് തുടങ്ങിയ പോഷകങ്ങള്‍ നീരയില്‍ അടങ്ങിയിരിക്കുന്നു.

നീര ശര്‍ക്കരയുടേയും അതുപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങളുടേയും കുറഞ്ഞ ജിഐ സ്‌കോര്‍ (35) ആണ് അതിനെ ആകര്‍ഷകമാക്കുന്നത്. ഈ ജിഐ ആകട്ടെ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയിലെ ജിഐയുമായി ഒത്തു പോകുന്നവയാണ്. തേന്‍ ഉള്‍പ്പെടെ മറ്റു മധുര മാധ്യമങ്ങളുടെയെല്ലാം ജിഐ സ്‌കോര്‍ 69-ന് മുകളിലാണ്.

ഓര്‍മിക്കുക! കരിമ്പില്‍നിന്നുള്ള വെള്ള പഞ്ചസാരയുടെ ജിഐ സ്‌കോര്‍ 90-ന് മുകളിലാണ്.

15 കിലോഗ്രാം അല്ലെങ്കില്‍ 1000 കുക്കീസ് ഉത്പാദിപ്പിക്കാന്‍

ചേരുവകള്‍, അളവ്

ഗോതമ്പ് പൊടി 5 കിലോഗ്രാം
ബട്ടര്‍ 3.25 കിലോഗ്രാം
നീര ശര്‍ക്കര( പൊടിച്ചത്) 5 കിലോഗ്രാം
തേങ്ങ ചുരിയത് 1.87 കിലോഗ്രാം
ബേക്കിംഗ് പൗഡര്‍ 0.200 കിലോഗ്രാം
വാനില എസന്‍സ് 0.100 കിലോഗ്രാം
ഉപ്പ് ആവ്യശ്യത്തിന്

ഉത്പാദന പ്രക്രിയ

1. ചുരണ്ടിയ തേങ്ങ ഓവനില്‍ വച്ചു 30 മിനിറ്റ് ഉണക്കുക. ഉണങ്ങിയ തേങ്ങ മിക്‌സിയില്‍ അടിച്ചു പൊടി രൂപത്തിലാക്കുക. ഡെസിക്കേറ്റഡ് തേങ്ങാപ്പൊടിയാണെങ്കില്‍ നേരിട്ടു ചേര്‍ക്കാം.

2. ഗോതമ്പു പൊടി നല്ലതുപോലെ അരിച്ചെടുക്കുക. ആവശ്യത്തിനു ഉപ്പു ചേര്‍ത്തു മിക്‌സിയില്‍ കുഴച്ചെടുക്കുക. രണ്ടുതരം മിക്‌സികള്‍ ലഭ്യമാണ്. 1. പ്ലാനറ്ററി മിക്‌സര്‍ 2. സ്‌പൈറല്‍ മിക്‌സര്‍.

3. ബട്ടര്‍ ഹന്‍ഡ് മിക്‌സറുടെയോ ബീറ്റിംഗ് മെഷീന്റെയോ സഹായത്തോടെ ക്രീം ആക്കുക. എസന്‍സ് ചേര്‍ത്തു നല്ലതുപോലെ ഇളക്കുക.

4. ഗോതമ്പു പൊടി, തേങ്ങാപ്പൊടി, നീര ശര്‍ക്കര തുടങ്ങിയവ ചേര്‍ത്തു മിക്‌സറിന്റെ സഹായത്തോടെ കുഴച്ചെടുക്കുക.

5. ചെറുകിട ഉത്പാദനമാണെങ്കില്‍ കുഴച്ചെടുത്ത മാവ് ഒരു സെന്റീമീറ്റര്‍ കനത്തില്‍ പരത്തിയെടുത്ത് കുക്കീസ് കട്ടര്‍ ഉപയോഗിച്ച് ആവശ്യമായ രൂപത്തില്‍ മുറിച്ചെടുക്കുക. വലിയതോതിലുള്ള ഉത്പാദനത്തില്‍ കുക്കീസ് വയര്‍കട്ട് മെഷീന്‍ ഉപയോഗിക്കാം.

6. മുറിച്ചെടുത്ത കഷണങ്ങള്‍ എണ്ണ മയമുള്ള ട്രേയില്‍ സൂക്ഷിക്കുക. തുടര്‍ന്നു വിളറിയ ബ്രൗണ്‍ നിറം വരുന്നതുവരെ നേരത്തെ ചൂടാക്കി വച്ച അവനില്‍ (180 സെന്റിഗ്രേഡ് 15-20 മിനിറ്റ്) ബേക്കു ചെയ്യുക

7. തണുക്കാന്‍ അനുവദിക്കുക. തണുത്തതിനുശേഷം ഭക്ഷ്യയോഗ്യമായ നിലവാരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷകമായി പാക്ക് ചെയ്യുക.

ഗ്ലൈസെമിക് ഇന്‍ഡെക്‌സ് (ജിഐ)

കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്ന ഭക്ഷണവും അതു രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാക്കുന്ന ആഘാതവും കണക്കാക്കുന്ന സൂചികയാണ് ഗ്ലൈസെമിക് ഇന്‍ഡെക്‌സ് ( ജിഐ). കാര്‍ബോഹൈഡ്രേറ്റ് ഭക്ഷ്യവസ്തുക്കള്‍ എത്ര പെട്ടെന്നു രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കുമെന്നതു സംബന്ധിച്ച അറിവു നല്കുന്നതാണ് ജിഐ വാല്യു. ഒരേ കാര്‍ബോ ഹൈഡ്രേറ്റ് ഉള്ള രണ്ടു ഭക്ഷണങ്ങളുടെ ജിഐ വാല്യു ഒന്നാകണമെന്നില്ല.

ജിഐ മൂല്യത്തെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കുറഞ്ഞ ജിഐ നമ്പര്‍ ഉള്ള ഭക്ഷ്യവസ്തുക്കളഅ# രക്തത്തില്‍ കുറഞ്ഞ പ്രത്യാഘാതമേ ഉണ്ടാക്കുന്നുള്ളു.

55 പോയിന്റില്‍ താഴെ: കുറഞ്ഞ ആഘാതം (നല്ലത്)
56-69 പോയിന്റ്: ഇടത്തരം ഫലം
70-ന് മുകളില്‍: ഉയര്‍ന്ന പ്രത്യാഘാതം (ചീത്ത)

ചുരുക്കത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനു മുമ്പ് പായ്ക്കറ്റില്‍ നല്കിയിരിക്കുന്ന ജിഐ നമ്പര്‍ മനസിലാക്കുക. സാധാരണയുള്ള ഭക്ഷ്യവസ്തുക്കളുടെ ജിഐ വാല്യു ഇന്റര്‍ നെറ്റിലും മറ്റു നല്കിയിട്ടുണ്ട്. പ്രകൃതിയുമായി ചേര്‍ന്നു നില്ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ജിഐ കുറയാനുള്ള പ്രവണതയാണു കാണിക്കുന്നത്.

സ്റ്റാര്‍ച്ച് ഉള്ള ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ വേവിക്കുന്നതനുസരിച്ച് ജിഐ വര്‍ധിക്കുന്നു. അതേപോലെ വാഴപ്പഴം പോലുള്ളവ പഴുക്കുന്നതിനുസരിച്ച് ജിഐ കൂടുന്നു.

100 ഗ്രാം നീര കുക്കീസിന്റെ വരവ്- ചെലവു കണക്കുകള്‍
വിറ്റുവരവ് : 85 രൂപ
ചെലവുകള്‍
പ്രവര്‍ത്തനച്ചെലവ് : 40.80 രൂപ
ഭരണച്ചെലവ് : 0.11 രൂപ
വിപണനച്ചെലവ് : 21.25 രൂപ
ആകെ ചെലവ് : 62.14 രൂപ
ലാഭം : 22.86 രൂപ

മൂലധന നിക്ഷേപം

ഇനം രൂപയില്‍
1. ഭൂമി ( 10 സെന്റ്) :ലീസ്
2. കെട്ടിടം( 2000 ചതുരശ്രയടി):20 ലക്ഷം
3. മറ്റു സിവില്‍ ജോലികള്‍ (റോഡ്,
കോമ്പൗണ്ട് വാള്‍. വാട്ടര്‍ ടാങ്ക്്, നീര
ശര്‍ക്കര ഉത്പാദന പ്ലാന്റ് തുടങ്ങിയവ : 2.00 ലക്ഷം രൂപ
4. യന്ത്ര സാമഗ്രികള്‍ :13.49 ലക്ഷം രൂപ
5. ഇലക്ട്രിഫിക്കേഷന്‍ :0.50 ലക്ഷം രൂപ
6. പ്രാഥമിക ചെലവുകള്‍:1.11 ലക്ഷം രൂപ
7. പ്രവര്‍ത്തന മൂലധന മാര്‍ജിന്‍:0.90 ലക്ഷം രൂപ
ആകെ :38.00 ലക്ഷം രൂപ

Bakery Machinery suppliers
Address & Contact details

1.Mutchall Engineering Pvt Ltd, No: 140 A &140 B,
Kandlakoya village, Sai geetha ashram road,
Medchal mandal, Hyderabhad.
Ph: 09849036306, 07569634555, 09963028643

2. Goodlife Technologies Pvt Ltd,
A20, Sector58, Noida 201301.
Ph: 9910206788, 9810408386

3. Empire products,
Opp. Gurudwara sumasar sahib,
Tibba P O, Sahnewal,
Ludhiana141120 Ph: 9872490466

4. Pritul machines,
UPSIDC Industrial area, Begrajpur,
Muzaffarnagar, UP, [email protected]

Related posts