കടക്കൂ പുറത്ത് ! കൂട്ടുകാരനെ രജിസ്റ്റര്‍ വിവാഹം ചെയ്ത ജാപ്പനീസ് രാജകുമാരിയെ കൊട്ടാരത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ചു…

രാജകുടുംബത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകളെ മറികടന്ന് അധികാരവും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് ജപ്പാന്‍ രാജകുമാരി മാകോയും കോളജ് സഹപാഠിയായിരുന്ന കാമുകന്‍ കെയ് കൊമുറോവും ഒന്നായി.

ചക്രവര്‍ത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി.

‘ഈ വിരലുകള്‍ ചേര്‍ത്തു പിടിക്കുവോളം വലുതല്ല, എനിക്കു മറ്റൊന്നും.”…. കൊമുറോവിന്റെ കൈ കോര്‍ത്തു പിടിച്ചു മാകോ രാജകുമാരി പറഞ്ഞു.

രാജകീയ ആചാരങ്ങളോ സല്‍ക്കാരമോ ഇല്ലാതെ റജിസ്റ്റര്‍ ഓഫിസില്‍ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലെത്തി.
സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപയും (14 കോടി യെന്‍) മാകോ വേണ്ടെന്നു വെച്ചു.

എതിര്‍പ്പുകളുടെയും വിവാദങ്ങളുടെയും കൊടുങ്കാറ്റിനെ മറികടന്നാണ് ടോക്കിയോയിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ സഹപാഠികളായിരുന്ന ഇരുവരും വിവാഹിതരായത്.

Related posts

Leave a Comment