തെറ്റുചെയ്യാൻ കൂട്ടുനിന്നാലും അകത്താകും..! പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാൻ കൂട്ടുകാരനെ സഹായിച്ച രജിനെ അറസ്റ്റു ചെയ്തു

പാ​റ​ശാ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ സ​ഹാ​യി അ​റ​സ്റ്റി​ൽ. ക​ന്യാകു​മാ​രി, പ​ളു​ക​ൽ വി​ല്ലേ​ജി​ൽ പു​ല്ലു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജി​ൻ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഒ​ന്നാം പ്ര​തി​യാ​യ അ​ജീ​ഷ് പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് കൊ​ല്ല​ത്ത് കൊ​ണ്ടു പോ​വു​ക​യും അ​വി​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​തി​ന് വാ​ഹ​നം ത​ര​പ്പെ​ടു​ത്തു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്ത​ത് ര​ജി​നാ​ണ്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ വി​വ​രം അ​റി​യു​ന്ന​ത്.

മ​റ്റ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ വി​വ​ര​മ​റി​ഞ്ഞ പ്ര​തി ത​മി​ഴ് നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യും അ​വി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി മാ​റി താ​സി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചെ​ക്കും മൂ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ ,പാ​റ​ശാ​ല സി​ഐ ബി​നു പാ​റ​ശാ​ല എ​സ്ഐ പ്ര​വീ​ൺ, പൊ​ഴി​യൂ​ർ എ​സ്ഐ വി​നീ​ഷ്, ഷാ​ഡോ പോ​ലീ​സു​കാ​രാ​യ പ്ര​വീ​ൺ, ആ​ന​ന്ദ്, പോ​ൾ വി​ൻ, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts