കാഞ്ഞിരപ്പള്ളി: ദേശീയപാതയോരത്ത് ഫുട്പാത്ത് കൈയേറ്റം കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞിരപ്പള്ളി പട്ടണത്തിലെ വഴിയോരത്താണ് ഈ പരസ്യമായ നിയമ ലംഘനം നടക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കി കടകളിലെ സാധനങ്ങള്‍ നടപ്പാതയിലേക്ക് ഇറക്കിയാണ് വച്ചിരിക്കുന്നത്. ഇതിനാല്‍ തിരക്കുള്ള റോഡിലേക്ക് ഇറങ്ങിവേണം കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍.
പലചരക്ക് കടകളിലെയും പഴക്കടകളിലെയും സാധനങ്ങളാണ് ഫുട്പാത്തിലേക്ക് ഇറക്കി വച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് നടക്കുവാന്‍ കഴിയാതെ സാധനങ്ങള്‍ ഇറക്കിവച്ചിരിക്കുന്ന വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കുവാന്‍ അധികാരികളും തയാറാകുന്നില്ല. നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ദേശീയ പാതയോരത്ത് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണെ്ടങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നടപ്പാതയിലടക്കമുള്ള അനധികൃത പാര്‍ക്കിംഗ്.