ഇരട്ട എന്ന സിനിമയോട് നിങ്ങള്‍ കാണിച്ച സ്നേഹത്തിന് നന്ദി. ഞാന്‍ കുറച്ചുകാലമായി എല്ലാ മീഡിയകളില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഇരട്ട എന്ന സിനിമയോടെ സജീവമാകാന്‍ തീരുമാനിച്ചതായിരുന്നു.
എന്നാല്‍ പിന്നെയും ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചു. എന്റെ സോഷ്യല്‍ മീഡിയ ഇന്‍ബോക്സില്‍ കടുത്ത ആക്രമണമാണ് നേരിട്ടത്.
ഇനി കുറച്ച് കാലം സിനിമയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയാണ്. എന്നെ ഇനി വെറുതെ വിടണം. ഞാന്‍ ഒരുവശത്ത് കൂടി അഭിനയിച്ച് പോയ്ക്കോളാം.
കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോകുകയാണ്. അതില്‍ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനിയും ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. –ജോജു ജോർജ്