ബാലരാമപുരത്ത് വ്യാജനോട്ടുകള്‍ വ്യാപകം; മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ വ്യാപിക്കുന്നത്

Kallanoteബാലരാമപുരം: ബാലരാമപുരം മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ കള്ളനോട്ട് വ്യാപകമാകുന്നു.മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് സംഘം വ്യാപാരികളെ കബളിപ്പിക്കുന്നത്. ആറാലുംമൂട് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ നടക്കുന്ന കച്ചവടത്തിലാണ് കള്ളനോട്ട് വ്യാപകമായി വിനിയോഗിക്കുന്നതായി പരാതി.ആറാലുംമൂട് പച്ചക്കറി ചന്തയിലും മാടുകളെ വില്‍പന നടത്തുന്ന ചന്തയിലും കള്ളനോട്ടുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങി കബളിപ്പിക്കുന്നത് പതിവായി രിക്കുകയാണ്.ബാലരാമപുരത്തും സമീപ പ്രദേശത്തെ മാര്‍ക്കറ്റുകളിലും കള്ളനോട്ട് സ്വീകരിച്ചു കൊണ്ട് സാധനം വിറ്റ് കബളിപ്പിക്കപ്പെട്ട സംഭവം നിരവധിയാണ്.500 ന്റെ കള്ള നോട്ടാണ് വ്യാപകമായി മാര്‍ക്കറ്റുകളിലെത്തുന്നത്.

ഒര്‍ജിനല്‍ നോട്ടിന്റെ മാതൃകയില്‍ ഏറെ വ്യത്യാസമില്ലാത്ത നോട്ടുകളാണ് ഏറെയും.ബാങ്കുകളിലും മറ്റ് ആവശ്യങ്ങള്‍ക്കും കൊണ്ടു പോകുമ്പോഴാണ് കള്ളനോട്ടാണെന്ന് മനസ്സിലാകുന്നത്.ബാലരാമപുരം പ്രദേശത്തെ ബാങ്കുകളിലാണ് പലപ്പോഴും ഇത്തരം നോട്ടുകള്‍ ലഭിക്കുന്നത്.മത്സ്യ മാര്‍ക്കറ്റിലാണ് ഏറെയും കള്ള നോട്ടുനല്‍കി കബളിപ്പിക്കപ്പെടുന്നത്.മലയോര മേഖലയിലും തീരദേശ മേഖലകളിലും വ്യാപാരത്തിനെത്തുന്ന സെയില്‍സ് വാഹനങ്ങളിലുള്ളവര്‍ക്കാണ് പലപ്പോഴും കള്ളനോട്ട് ലഭിക്കുന്നത്.നിയമ പ്രശ്‌നം ഭയന്ന് പലരും പരാതി നല്‍കാതെ നോട്ടുകള്‍ നശിപ്പിക്കുകയാണ് പതിവ്.

കേസും മറ്റ് നൂലാമാലകളിലും പോയി ബുദ്ധിമുട്ട് വരാതിരിക്കാന്‍ കള്ളനോട്ട് ലഭിക്കുന്നവര്‍ പുറത്തറിയിക്കാതെ നശിപ്പിക്കുന്നത് കള്ളനോട്ട്‌ലോബിക്ക് സഹായകമാകുന്നു.പരാതികള്‍ ലഭിക്കാത്തതിനാല്‍ തന്നെ കള്ളനോട്ടിന്റെ ഉറവിടത്തെക്കുറിച്ച് പോലീസിനും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്.കള്ളനോട്ട് സംഘത്തെക്കുറിച്ച് പോലീസ് ശക്തമായ നിരീക്ഷണം ആരംഭിച്ചു. പ്രദേശത്തെ ചില മാര്‍ക്കറ്റുകളിലും കള്ളനോട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് പോലീസ് നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related posts