കുമരകം: കുമരകം- മുഹമ്മ ബോട്ടു സര്‍വീസിനും കായലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും മാര്‍ഗ തടസമായി വീണ്ടും ജെട്ടി തോട്ടില്‍ പോള തിങ്ങി നിറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് പോളശല്യം മൂലം ജലഗതാഗതവകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ കുമരകം ജെട്ടിയിലെത്താതെ കായലിനു സമീപം ട്രിപ്പ് അവസാനിപ്പിക്കുകയായിരുന്നു.
യാത്രക്കാര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും പോളശല്യം അസഹനീയമായതോടെ നാട്ടുകാരുടെ സഹകരണത്തോടെ കുമരകം പഞ്ചായത്ത് ജെട്ടിത്തോട്ടിലെ പോള വാരി നീക്കം ചെയ്തിരുന്നു.പോള നീക്കം ചെയ്തിട്ട് ഒരു മാസം പോലും തികയുന്നതിനു മുമ്പ് ജെട്ടിത്തോട്ടില്‍ പോള തിങ്ങാന്‍ കാരണം കായലില്‍ നിന്നും പടിഞ്ഞാറന്‍ കാറ്റില്‍ ജെട്ടി തോട്ടിലേക്ക് പോള കയറാതിരിക്കാന്‍ യാതൊരു സംവിധാനവും ഒരുക്കാത്തതാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.കായലില്‍ നിന്നും ബോട്ടുജെട്ടി തോട്ടിലേക്ക് കാറ്റിലും വേലിയേറ്റത്തിലും പോള കയറാതിരിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് മത്സ്യതൊഴിലാളികളും ആവശ്യപ്പെടുന്നത്.