മദ്യനിരോധനം പ്രായോഗികമല്ല; മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് നയം! അടച്ച ബാറുകള്‍ തുറക്കുമെന്ന് പറയാതെ പറഞ്ഞ് പിണറായി

pINARAYIകോഴിക്കോട്: അടച്ച ബാറുകള്‍ തുറക്കുമെന്ന് പറയാതെ പറഞ്ഞ് പിണറായി. മദ്യ നിരോധനം പ്രായോഗികമല്ലെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് നയം. പൂര്‍ണമായുള്ള മദ്യ നിരോധനം ഒറ്റയടിക്ക് കൊണ്ടുവരാന്‍ സാധിക്കില്ല.

യുഡിഎഫ് സര്‍ക്കാര്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തയിപ്പോള്‍ എല്‍ഡിഎഫ് പുന:സ്ഥാപിച്ചിട്ടില്ല. പൂര്‍ണമായും മദ്യ നിരോധനം ഏര്‍പ്പെടുത്തിയാല്‍ വലിയ ഭവഷ്യത്തുണ്ടാകും. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related posts