മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ആദരിക്കുന്നു

EKM-CHITTILAPPYകൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രൂപീകരിച്ച കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ആദരിക്കുന്നു. 2015ല്‍ കേരളത്തില്‍ മസ്തിഷ്ക മരണത്തെത്തുടര്‍ന്ന് അവയവദാനം നടത്തിയ 33 പേരുടെ കുടുംബാംഗങ്ങളെയാണ് ആദരിക്കുന്നത്. 16ന് രാവിലെ 11.30ന് കലൂര്‍ ഐഎംഎ ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

മരണാനന്തരം അവയവദാനം ചെയ്തവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പുരസ്കാരം നല്‍കും. മസ്തിഷ്ക മരണം സംഭവിച്ച് അവയവദാനം ചെയ്യുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. മരണാനന്തരം അവയദാനം നടത്തിയ 91 പേരുടെ കുടുംബങ്ങളെ മുന്‍വര്‍ഷങ്ങളില്‍ ആദരിച്ചിരുന്നു. സാഹിത്യകാരന്‍ സേതു, സംവിധായകന്‍ മേജര്‍ രവി, നടി സുബി സുരേഷ്, ഓര്‍ഗന്‍ ഡോണേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ബെന്നി കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related posts