ബെര്‍ലിന്‍: മാനഭംഗ കേസുകള്‍ കൈകാര്യം ചെയ്യുനുള്ള നിയമം ജര്‍മനി കൂടുതല്‍ കര്‍ക്കശമാക്കി. ഭേദഗതി അനുസരിച്ച്, മാനഭംഗം ചെറുക്കാന്‍ ഇര ശ്രമിച്ചു എന്നു തെളിയിക്കേണ്ട ആവശ്യം വരില്ല.
ലൈംഗിക ബന്ധത്തോട് ഇര വിസമ്മതം പ്രകടിപ്പിക്കുകയും എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നു തെളിയിച്ചാല്‍ മാത്രമേ ഇപ്പോള്‍ മാനഭംഗം എന്നു കണക്കാക്കുന്നുള്ളൂ. ഈ വ്യവസ്ഥയാണ് എടുത്തു മാറ്റിയിരിക്കുന്നത്.
ഭീഷണിപ്പെടുത്തി ലൈംഗിക വേഴ്ച നടത്തുന്നതിനെയും മാനഭംഗത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു മാറ്റം. ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
ജര്‍മനിയില്‍ ആകെ മാനഭംഗകേസുകളില്‍ പത്തിലൊന്നു മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. എന്നാല്‍, ഇതില്‍ തന്നെ എട്ടു ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍