മാരുതി ഇഗ്‌നിസ്

ignisമഹീന്ദ്ര കെയുവി 100 യോട് മത്സരിക്കാനാണ് മാരുതി ഇഗ്‌നിസിന്റെ വരവ്. മൈക്രോ എസ്‌യുവിയുടെ കണ്‍സപ്റ്റ് മോഡലാണ് ഓട്ടോ എക്‌സ്‌പോയില്‍ മാരുതി പ്രദര്‍ശിപ്പിച്ചത്. 2015 ലെ ടോക്കിയോ മോട്ടോര്‍ഷോയിലാണ് ഇഗ്‌നിസ് ആദ്യമായി മുഖം കാണിച്ചത്.

ബലേനോയുടെ തരം ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഇഗ്‌നിസിന് ജനശ്രദ്ധ ആകര്‍ഷിക്കുന്ന രൂപമാണ്. 3.7 മീറ്റര്‍ നീളമുള്ള ഇഗ്‌നിസിന് 180 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് സ്‌പേസ് 258 ലീറ്റര്‍.

യു ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപുകളും പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും ഇഗ്‌നിസിനുണ്ട്. 18 ഇഞ്ചാണ് 10 സ്‌പോക്ക് അലോയ്‌സിന്റെ വലുപ്പം. ഇന്ത്യയില്‍ 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ വകഭേദങ്ങളുണ്ടാകും. അഞ്ച് സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് വകഭേദങ്ങള്‍ പ്രതീക്ഷിക്കാം. എസ് ക്രോസ്, ബലേനോ മോഡലുകളെപ്പോലെ നെക്‌സ ഷോറൂമുകളിലൂടെയാകും ഇഗ്‌നിസിന്റെ വില്‍പ്പന. ഒക്ടോബറില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും.

Related posts