മുക്കം എസ്‌കെ പാര്‍ക്കില്‍ നിരോധനം ലംഘിച്ച് പരസ്യബോര്‍ഡുകള്‍ നിറയുന്നു

kkd-kaiettamമുക്കം:  മുക്കത്തിന്റെ ഹൃദയഭാഗത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എസ്.കെ. പൊറ്റെക്കാട് സ്മാരക പാര്‍ക്ക് വീ|ും പരസ്യ ബോര്‍ഡുകളാല്‍ നിറയുന്നു. വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകളുടെ ബോര്‍ഡുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഏതാനും മാസംമുമ്പ് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബോര്‍ഡുകള്‍ എടുത്തു മാറ്റുകയും പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്ട് മാസം പിന്നിടുമ്പോഴേക്ക് വീണ്ടും ബോര്‍ഡുകളാല്‍ പാര്‍ക്ക് നിറയുകയാണ്. “നാടന്‍ പ്രേമ’ത്തിലൂടെ മുക്കത്തിന്റെ ഖ്യാതി ലോകമാകെ പടര്‍ത്തിയ വിശ്വസാഹിത്യകാരന്‍ എസ്‌കെ പൊറ്റെക്കാടിന്റെ സ്മരണയ്ക്കു വേണ്ടി പണിത പാര്‍ക്ക് നേരത്തെ നാശോന്‍മുഖമായിരുന്നു. പാര്‍ക്കിന് മേല്‍ക്കൂര സ്ഥാപിക്കാനും സംരക്ഷിക്കാനും  നടപടി ഉണ്ടായിട്ടില്ല.

Related posts