‘വികസനകാര്യത്തില്‍ കേന്ദ്രത്തിന് ക്രിയാത്മക സമീപനം”; കേന്ദ്രസര്‍ക്കാറിനെ പുകഴ്ത്തി പിണറായി

fb-pinarai

കോഴിക്കോട്: വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ക്രിയാത്മക സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവികസന പരിപാടികള്‍ക്ക് കേന്ദ്രം മുഖംതിരിഞ്ഞു നില്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കോര്‍പറേഷന്‍ ഓഫീസില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ഇത് ബാധിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് വികസനത്തിന് സ്ഥലം പെട്ടന്നുതന്നെ ഏറ്റെടുത്താല്‍ പണം എത്ര വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പറഞ്ഞതിനാലാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts