മുറിയിലിരുന്ന കുട്ടിയെ പട്ടികടിച്ചു കീറി; കണ്ടു നിന്ന മുത്തച്ഛന്‍ കുഴഞ്ഞുവീണു; തടയാനെത്തിയ അമ്മയെയും പട്ടികടിച്ചു

dogകൊട്ടാരക്കര : വീട്ടിനുള്ളിലിരുന്ന കുട്ടിയെ രാത്രിയില്‍ തെരുവ് നായ കടിച്ചുകീറി, ഓടിയെത്തിയ കുട്ടിയുടെ വല്ല്യമ്മച്ചിയ്ക്കും കടിയേറ്റു. ഭീതിജനകമായ സംഭവം നേരില്‍ക്കണ്ട വൃദ്ധന്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പൂവറ്റൂര്‍ പടിഞ്ഞാറ് പെരുമ്പറ കിഴക്കതില്‍ ജയശ്രീ(39), ഇവരുടെ മകന്‍ ഗൗതം(10) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വീട്ടിലെ മുന്‍വശത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു ഗൗതം. തുറന്ന് കിടന്ന കതകിലൂടെ നായ മുറിയിലേക്ക് കടന്നു ഗൗതമിന്റെ കാലില്‍ കടിയ്ക്കുകയായിരുന്നു. ഇതുകണ്ടു നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ ജയശ്രീയെയും നായ കടിച്ചു.

ഇരുവരെയും നായ കടിയ്ക്കുന്നത് തൊട്ടടുത്ത്തന്നെയിരുന്നു കണ്ട മുത്തച്ഛന്‍ നാരായണപിള്ള(82)യ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഗൗതമിന്റെ മാതാവ് നായയുടെ വായിലേക്ക് ചൂല് തിരുകി കയറ്റിയാണ് അതിനെ ഓടിച്ചത്. പരിക്കേറ്റ രണ്ട് പേരെയും കുഴഞ്ഞുവീണ നാരായണ പിള്ളയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts